Monday, 22 June 2015

Vayana varam


അമ്മ വായന ശ്രദ്ധേയമായി


കുമ്പള: വായന വാരാചരണത്തോടനുബന്ധിച്ച് കുമ്പള ഗവ: ഹയര്‍ സെകണ്ടറി സ്കുളില്‍ അമ്മ വായന സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ അമ്മമാരുടെ വായനയെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം.. വര്‍ഗ്ഗീസ്, ജമീല ടീച്ചര്‍ക്ക് പുസ്തകം നല്‍കി തുടക്കം കുറിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നവാസ് മന്നന്‍ നിര്‍വ്വഹിച്ചു. യക്ഷഗാന കലാകാരന്‍ ശ്രീ.നാരായണ ചംബല്‍ത്തിമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ചടങ്കിനെ സ്കൂള്‍ ഹെഡ് മിസ്ട്രെസ് ശ്രിമതി ശോഭ.കെ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ കെ.ടി, പി.എസ്.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment